27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം

Ranjith K V

27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം ആവുകയാണ് . സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എന്‍. വാസനവന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന സംവിധായിക മഹ്നാസ് മുഹമ്മദിന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌ക്കാരം നല്‍കിയും . ഉദ്ഘാടന ചിത്രമായി ടോറി ആന്റ് ലോകിതയാണ് പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് ഇത്തവണയും ഒട്ടനവധി ചിത്രങ്ങള്‍ സപ്രദര്‍ശനത്തിനെത്തും , അതിൽ പ്രധാന പെട്ട ഒരു സിനിമ   ലിജോ ജോസ് സംവിധാനം ചെയ്ത നാൻ പകൽ നേരത്തെ മയക്കം എന്ന സിനിമ

 

,മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് ഇത് .ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 187 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. ഇതില്‍ 12 സിനിമകള്‍ ലോകത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുക ഐ.എഫ്.എഫ്.കെ. വേദിയിലായിരിക്കും. ഇന്റെര്‍നാഷണല്‍ പ്രീമിയര്‍, വേള്‍ഡ് പ്രീമിയര്‍, ഏഷ്യന്‍ പ്രീമിയര്‍, ഇന്ത്യന്‍ പ്രീമിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തിലും 187 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുക. മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും. ഡിസംബര്‍ 9-ന് ആരംഭിക്കുന്ന മേള 16-ന് ആണ് അവസാനിക്കുക.