Film News

ഇന്ദ്രൻസ് നായകനാകുന്ന വാമനൻ വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ

ഹൊറർ സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഇന്ദ്രൻസ് നായകനാകുന്ന വാമനൻ വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ ഏതും . നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌യുന്നത് , മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരു റിസോർട്ട് മാനേജരുടെ വേഷത്തിലാണ് ഇന്ദ്രൻസ് ചിത്രത്തിൽ എത്തുന്നത്.വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. പുതുതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു.

 

സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപ്പറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരുന്നു ,

To Top