മമ്മൂട്ടി നായകനാകുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ക്രിസ്റ്റഫറി’ൻറെ പുതിയ പോസ്റ്റർ പുറത്തെത്തി. പോസ്റ്ററിൽ പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടി ആണ് പോസ്റ്ററിൽ. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഉദയകൃഷ്‍ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിൽ. തെന്നിന്ത്യൻ താരം വിനയ് റായ്‍ സുപ്രധാന വേഷത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
എന്നാൽ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ ഒരു സ്വീകാര്യത തന്നെ ആണ് ലഭിച്ചിരിക്കുന്നത് ഫൈസ് സിദ്ദിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തല്ലുമാലയിൽ ഉപയോഗിച്ചിരിക്കുന്ന മോക്കോ ബോട്ട് ക്യാമറ ചിത്രത്തിലെ സംഘട്ടനത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് സുപ്രീം സുന്ദർ ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ വിജയ് വാസുദേവ് തന്റെ സൂപ്പർ സ്റ്റാറിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പോവുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു , ഈ കോമ്പൊയിൽ എത്തിയ മൂന്ന് സിനിമകളും വലിയ ഹിറ്റ് തന്നെ ആണ് നേടിയെടുത്തത്, എന്നാൽ ഇനി മമ്മൂട്ടിയുടേതായി റീലീസ്സ് ചെയ്യാൻ നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,