ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞുനിന്ന വിജയ് ചിത്രം ‘വാരിസ്’ തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. രശ്മിക മന്ദാന, ആർ ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ജയസുധ, യോഗിബാബു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വംശി പൈഡിപ്പള്ളി സംവിധാനം നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്ന, ബൃന്ദാവനം, യെവാഡു, ഊപ്പിരി, മഹർഷി -തുടങ്ങിയ ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. പ്രേക്ഷകർക്ക് പരിചിതമായ കഥാസന്ദർഭങ്ങളിലൂടെയാണ് വാരിസ് നീങ്ങുന്നതെങ്കിലും ഇത്തരമൊരു ചിത്രത്തിൽ വിജയിയെ കാണുന്നത് പുതുമയുള്ള കാര്യമാണ്. അതുപോലെ കോളിവുഡ് ബോക്സ് ഓഫീസിന് ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. പ്രേക്ഷകർക്കിടയിലുള്ള വലിയ സ്വാധീനവും അതിനാൽത്തന്നെയുള്ള മിനിമം ഗ്യാരൻറിയുമൊക്കെയാണ് അതിനു കാരണം.
ഏത് സമയത്ത് തിയറ്ററുകളിൽ എത്തിയാലും മിനിമം ഗ്യാരന്റിയുള്ള ഒരു താരത്തിൻറെ സിനിമ പൊങ്കൽ റിലീസ് ആയി എത്തുന്നു എന്നതായിരുന്നു തുനിവിൻറെ പ്രത്യേകത. ഇപ്പോഴിതാ ചിത്രത്തിൻറെ ബോക്സ് ഓഫീസ് കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്തെത്തുകയാണ്. തമിഴ്നാട്ടിലെ ഓപണിംഗിൽ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും അജിത്തിൻറെ കഴിഞ്ഞ ചിത്രമായ വലിമൈയുടെ കളക്ഷനെ മറികടക്കാനായില്ല തുനിവിന്. എന്നാൽ കേരളത്തിൽ മികച്ച ഒരു ആദ്യ ദിന കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് കേരളത്തിൽ നിന്നും 4 കോടി രൂപ ആണ് ആദ്യ ദിനം കേരളത്തിൽ നിന്നും നേടി എടുത്തത് , അതുപോലെ തന്നെ , അംജിത് ചിത്രം തമിഴ് നാട്ടിൽ നിന്നും മാത്രം 21 . 5 കോടി രൂപ ആണ് ആദ്യ ദിന കളക്ഷൻ നേടി എടുത്തത് , എന്നാൽ വാരിസ് തമിഴ് നാട്ടിൽ നിന്നും 20 .25 കോടി രൂപ മാത്രം ആണ് സ്വന്തം ആക്കിയത് , എന്നാൽ അജിത് ചിത്രം വിജയം ആഘോഷം ആക്കുകയാണ് ഇപ്പോൾ ,