എമ്പുരാൻ ബജറ്റ് 500 കോടിയോ..! മലയാളത്തിലെ ഏറ്റവും വലിയ സിനിമ – Empuraan Movie Budget Revealed

Empuraan Movie Budget Revealed:- മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിലേക്ക് ഇടം നേടിയ ലാലേട്ടൻ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്താ ആദ്യ ചിത്രം എന്ന പ്രത്യേകതകൂടി ഇതിന് ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ മുരളിഗോപിയുടെയും ആയിരുന്നു. മികച്ച കൂട്ടുകെട്ടും മലയാളത്തിലെ മികച്ച നടന്മാരും ഒത്തുചേർന്നപ്പോൾ സൂപ്പർ ഹിറ്റ് ചിത്രമാവുകയും ചെയ്തു.

മലയാളത്തിൽ മാത്രമല്ല മലയാള സിനിമയെ ഇന്ത്യ ഒട്ടാകെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുക്കാൻ കാരണമായ ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. തെലുഗിലേക്ക് ചിത്രത്തിന്റെ റീമേക്കും ചെയ്തിരുന്നു.

എന്നാൽ ചിത്രം റിലീസ് ചെയ്ത് ഏറെ ആളുകൾ ആയിട്ടും ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. എന്നാൽ സിനിമ ലോകത്ത് ഇന്ന് ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് എമ്പുരാൻ എന്ന സിനിമയുടെ ബജറ്റ്, ഇന്നുവരെ നിർമിച്ച മലയാള സിനിമകളിലെ ഏറ്റവും ചിലവേറിയ ഒന്നായിരിക്കും ഇത് എന്നും. 500 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചിലവ് എന്നും നിരവധി സിനിമ ഗ്രൂപുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

എന്നാൽ അതിനുള്ള മറുപടിയുമായി ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണത്തിന് 500 കോടി രൂപ വേണ്ട എന്നും. കുറഞ്ഞ ചിലവിൽ ചിത്രം നിർമിക്കാൻ സാധിക്കും എന്നും അദ്ദേഹം അറിയിച്ചു.

എന്ത് തന്നെ ആയാലും മലയാള സിനിമ ചരിതത്തിലെ പ്രധാനപ്പെട്ട ഒന്ന് തന്നെ ആയിരിക്കും പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്ന ചിത്രം എന്ന് പ്രതീക്ഷിക്കാം.

English Summary:- Empuraan Movie Budget Revealed