സീതാരാമം കാരണം ചുപ്പിന് ബോളീവുഡില്‍ വമ്പന്‍ റിലീസ്! – Dulquer Salmaan’s Chup Releasing Soon

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചുപ് എന്ന ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. (Dulquer Salmaan’s Chup Releasing Soon)ഇന്ത്യ ഒട്ടാകെ ഉള്ള സിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു ട്രൈലെർ.

സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയവും അത് തന്നെ. ചുപ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതുവരെ ആരും ചർച്ച ചെയ്യാത്ത ഒരു വിഷയവുമായിട്ടാണ് ബാൽക്കി ചുപ്പിലൂടെ പറയുന്നത്. സിനിമ നിരൂപകരെ കൊല്ലുന്ന സൈക്കോ സീരിയൽ കില്ലർ ആയി ദുൽഖർ എത്തുന്ന ചിത്രം സെപ്തംബര് 23 ന് ലോകമൊട്ടാകെ റിലീസിന് ഒരുങ്ങുകയാണ്.

സീത റാം എന്ന ഹിറ്റ് ചിത്രം ബോളിവുഡിൽ റിലീസ് ചെയ്താ പെൻ മൂവീസ് ആണ് ചുപ് ച്ച ചിത്രത്തിന്റെയും റിലീസ് അവകാശയം നേടിയിട്ടുള്ളത്. സീത റാം ഹിന്ദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതോടെ ചുപ് ബിഗ് റീലീസ് എന്ന രീതിയിൽ മൂവായിരത്തിൽ അതികം സ്‌ക്രീനുകളിലാണ് റിലീസിനായി എത്താൻ പോകുന്നത്.

ട്രെയ്ലറിങ് വലിയ പ്രേക്ഷക പ്രീതി നേടിയതോടെ ചുപ്പിനും മികച്ച കളക്ഷൻ തന്നെ ലഭിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ദുൽഖുറിന്റെ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കഥാപാത്രവുമായി ദുൽഖുർ എത്തുന്നത്. അത് ആരാധകരെ കൂടുതൽ ആകാംഷാഭരിതരാകുന്നു ഉണ്ട്. എന്ത് തന്നെ ആയാകും മലയാള സിനിമയിൽ നിന്നും മറ്റൊരു കലാകാരനും എത്താൻ സാധിക്കാത്തിടത്താണ് ദുൽഖർ എത്തിയിരിക്കുന്നത്.