ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍ ദുർഗ മികച്ച നടി

Ranjith K V

2021 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ദുൽഖർ മികച്ച നടനായും, ഉടലിലെ അഭിനയത്തിലൂടെ ദുർഗ കൃഷ്ണ മികച്ച നടിയായും പുരസ്‌കാരം കരസ്ഥമാക്കി. മാർട്ടി പ്രക്കാട്ടാണ് മികച്ച സംവിധായകൻ. നായാട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം മാർട്ടിനെ തേടിയെത്തിയത്.സംവിധായകൻ ജോഷിക്കു ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ഗോപിയ്ക്കു ക്രിട്ടിക്‌സ് ജൂബിലി പുരസ്‌കാരം പ്രഖ്യാപിച്ചു. ഉർവശി, രേവതി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്കും ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങൾ നൽകും. എന്നാൽ ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ തന്നെ ആയിരുന്നു കുറുപ്പ് ,

 

 

 

തെന്നിന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല ബോളിവുഡിലും മികച്ച സ്വീകാര്യതയാണ് നടൻ ദുൽഖർ സൽമാന് ലഭിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് പ്രദർശനത്തിന് എത്തിയിട്ടുണ്ട്. വലിയ ഒരു ആരാധകർ തന്നെ ആണ് താരത്തിന് ഉള്ളത് , തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിനു ആണ് അവാർഡ് ലഭിച്ചത് , അതുപോലെ തന്നെ ഉടൽ എന്ന സിനിമയിലെ നായിക ആണ് മികച്ച നടി ആയി തിരഞ്ഞെടുത്തിരിയ്ക്കുന്നത് ദുർഗ കൃഷ്ണയെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,