ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ നാളെ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സിനിമയിൽ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായാണ് ദുൽഖർ സൽമാൻ ഇങ്ങനെ ഒരു വേഷം ചെയുന്നത് , അതുപോലെ താനെ ഐശ്വര്യ ലക്ഷ്മി ആയി ആദ്യത്തെ ചിത്രം കൂടി ആണ് ഇത് .(Dulquer Salmaan starrer ‘King of Kotta)
പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കൈ കൊടുത്തപ്പോഴൊക്കെ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ മകനൊപ്പം ദുൽഖർ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ മാസ് എന്റർടെയ്നറാണെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് ഇപ്പോൾ വലിയ ചർച്ചകൾ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക