സൂര്യക്ക് പിന്നാലെ തെലുഗിൽ പുതിയ റെക്കോർഡുകളുമായി ദുൽഖർ സൽമാൻ. പൂർണമായും തെലുഗിൽ ചിത്രീകരിച്ച ദുൽഖർ സൽമാൻ ചിത്രമായിരുന്നു സീത റാം.(Dulquer Salmaan sets new records in Telugu) തമിഴിലും, മലയാളത്തിലും ഡബ്ബ് ചെയ്‌തും റിലീസിനായി ചിത്രം എത്തിയിരുന്നു. മികച്ച തിരക്കഥ ഉള്ളതുകൊണ്ടും, എല്ലാ കഥാപാത്രങ്ങളും ഒന്നിന്ന് ഒന്ന് മികച്ച രീതിയിൽ അഭിനയം കാഴ്ചവച്ചതുകൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ചിത്രമായി ഇത് മാറുകയും ചെയ്തു.
അന്യ ഭാഷകളിൽ നിന്നും വന്ന് മികച്ച സിനിമകളിലൂടെ തെലുഗ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മികച്ച നടന്മാരാണ് രജനി കാന്ത്, വിക്രം, സൂര്യ എന്നിവർ. എന്നാൽ ഇപ്പോൾ ഇതാ ഇവരുടെ കൂടെ ദുൽഖർ സൽമാനും. മലയാളത്തിൽ നിന്നും ഇത് ആദ്യമായി തന്നെയാണ് ഇത്തരത്തിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ഒരു നടൻ വേറെ ഉണ്ടായി കാണില്ല.
സീത റാം എന്ന ചിത്രത്തിലെ റാം എന്ന കഥാപാത്രം വളരെ മികവോടെ ചെയ്ത ദുൽഖർ സൽമാനെ ആരാധകരുടെ മികച്ച പ്രതികരണങ്ങൾ നേടാൻ സാധിച്ചു. ഇതുവരെ അദ്ദേഹം ചെയ്താ സിനിമകളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രവും, കഥ പ്രമേയവും ആയിരുന്നു സീത റാമിലേത്. നായകനോടൊപ്പം ഉള്ള മറ്റു സഹ താരങ്ങളും മികവോടെ അഭിനയം കാഴ്ചവച്ചതും സിനിമക്ക് ഗുണകരമായി മാറി.
നായികയായി എന്തതിയ മൃണാൾ ടാകോർ, മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ രസ്മിക മന്ദനാ എന്നിവരും പ്രത്യേക പരാമർശം അർഹിക്കുന്നവരാണ്.
