Film News

ദുൽഖർ സൽമാൻചിത്രം ചുപ് ഉടൻ – Dulquer Salmaan movie Chup release soon

ദുൽഖർ സൽമാൻ , സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകി ഒരുക്കുന്ന ചുപ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. (Dulquer Salmaan) സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 29 സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോ ആണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്.

ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ ദുൽഖർ സൽമാന് പുറമെ സണ്ണി ദെയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ‘ചുപ്പി’ന്റെ മോഷൻ പോസ്റ്റർ ട്വിറ്ററിലൂടെ റിലീസ് ചെയ്തത്. ‘ഈ പോസ്റ്റർ കണ്ട് ആർക്കും മിണ്ടാതിരിക്കാൻ സാധിക്കില്ല. എനിക്ക് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നാണ്’ അക്ഷയ് പോസ്റ്റർ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. വലിയ ഒരു പ്രതീക്ഷ ഉള്ള ഒരു ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top