ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജക്കിടയിൽ ഉള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. (Dileep and Tamannaah new movie) ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ്. തമിഴ് തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് തമന്ന. മലയാളികൾ എക്കാലത്തും ഇഷ്ടപെടുന്ന അയൺ, പയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെയാണ് തമന്നക്ക് കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്.
ദിലീപിനെ നായകനാക്കി സംവിധായകൻ അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിന്റെ പൂജാവേളയിൽ ദിലീപിനെ കാണാനായി എത്തിയത് നിരവധി ആരാധകരാണ്. രാമലീല എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
മലയാളത്തിൽ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ എല്ലാം പാൻ ഇന്ത്യൻ സിനിമകൾ ആണെന്നതിന്റെ ഒരു തെളിവാണ് ഈ ചിത്രത്തിൽ ദിലീപിനൊപ്പം തമന്നയും പ്രധാന വേഷത്തിൽ എത്തുന്നു എന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. തന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ദിലീപ് എന്ന കലാകാരന്റെ മികച്ച ഒരു തിരിച്ചുവരവിനായി ഒരുപാട് ആരാധകർ കാത്തിരിക്കുകയാണ്. അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഒരു മികച്ച ചിത്രം തന്നെ തിയേറ്ററുകളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം..