Film News

ബ്രഹ്‌മാണ്ഡ ഒരുക്കങ്ങളോടെ D 147, താരനിരയിൽ സുരേഷ് ഗോപിയും – Dileep’s new movie

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘രാമലീല’യ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോർക്കുന്നത്. അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കുമെന്നാണ് സൂചന. 2017ലാണ് ദിലീപ് നായകനായ രാമലീല പുറത്തിറങ്ങിയത്. മുളകുപാടം ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ മുകേഷ്, പ്രയാഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

അതേസമയം, സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രീകരണം മുടങ്ങിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. സിദ്ധിഖ് ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top