Film News

അവതാർ 2 ആദ്യ പ്രീമിയർ കഴിഞ്ഞപ്പോൾ പ്രമുഖർ പറഞ്ഞ കാര്യം കേട്ടോ

ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. നിർമാതാക്കളിലൊരാളയ ജോൺ ലാൻഡോയാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇന്ത്യയിൽ ആറ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും ജോൺ ലാൻഡോ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്. പൻഡോറയിലേക്കുള്ള മടങ്ങിവരവ് ഡിസംബർ 16 ന് ആണ് റിലീസ് ചെയുന്നത് ,
അവതാർ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കിൽ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാൻഡോറ തീരങ്ങളും ഒരു കടൽത്തീര സ്വർഗമായി ചിത്രത്തിൽ വിവരിക്കപ്പെടുന്നു.എന്നാൽ ഈ ചിത്രത്തിന്റെ പ്രതേക പ്രീമിയർ ഷോ മുംബയിൽ നടന്നു കഴിഞ്ഞു , imax തീയേറ്ററിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത് , നിരവധി പ്രമുഖർ ആണ് ഈ ചിത്രം കാണാൻ വന്നതും കണ്ടു അഭിപ്രായങ്ങൾ അറിയിച്ചത്, ചിത്രം വളരെ ഗംഭീരം ആയി എന്നും മികച്ച ഒരു അനുഭവം തന്നു എന്നും ആണ് എല്ലാവരും പറയുന്നത് , എന്നാൽ ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാൽ സിനിമ കാണാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് ,

To Top