ജുവൽ മേരി സുൽഫത്തിനെ സ്റ്റേജിൽ കയറ്റിയപ്പോൾ മമ്മൂട്ടി പറഞ്ഞത് കേട്ടോ

മലയാളികള്‍ പ്രിയങ്കരിയായ താരമാണ് ജുവല്‍ മേരി. മികച്ച നിരവധി സിനിമകള്‍ അഭിനയിച്ചിട്ടുള്ള താരം മികച്ചൊരു അവതാരിക കൂടിയാണ്. നിരവധി ടിവി അവാര്‍ഡ് ഷോകളിലാണ് താരം അവതാരികയായിട്ടുള്ളത്.ഇപ്പോഴിത ടിവി അവാര്‍ഡ് ഷോയ്ക്ക് ഇടയില്‍ മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അന്ന് താന്‍ ആയതുകൊണ്ടാണ് അത് മാനേജ് ചെയ്യാന്‍ കഴിഞ്ഞത്.മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഒരുപക്ഷേ അവിടെനിന്ന് കരയുമായിരുന്നു എന്നും ജുവല് പറയുന്നു. മൈല്‍ സ്‌റ്റോണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂവലിന്റെ വാക്കുകള്‍.ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി ദേഷ്യത്തോടെയായിരുന്നു മമ്മൂട്ടി അതിനോട് പ്രതികരിച്ചത്.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ദ നേടിയിരുന്നു. അന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് ജുവല്‍.അന്ന് ചാനല്‍ പറഞ്ഞതിന് അനുസരിച്ചാണ് സുല്‍ഫത്തിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.എന്നാല്‍ സ്റ്റേജിലേക്ക് അവരെ വിളിക്കുന്ന കാര്യം ചടങ്ങിനെത്തിയ മമ്മൂട്ടിയോടും ദുല്‍ഖറിനോടും പറഞ്ഞിട്ടില്ലായിരുന്നു.അടുത്ത അവാര്‍ഡ് നല്‍കാന്‍ സുല്‍ഫത്ത് മേഡം വരണമെന്ന് താന്‍ അനൗണ്‍സ് ചെയ്തു.

 

 

എന്നാല്‍ ഇത് കേട്ട ഉടന് തന്നെ മമ്മൂട്ടി പറ്റില്ല എന്ന് പറഞ്ഞു. മമ്മൂട്ടി പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പോകണ്ട എന്ന് അര്‍ത്ഥത്തില്‍ അമ്മയുടെ കൈപിടിച്ചു.അങ്ങനെ അനൗണ്‍സ് ചെയ്തത് അവര്‍ക്ക് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. മമ്മൂട്ടിയുടെ മുഖം വല്ലാതെ മാറി. സുല്‍ഫത്ത് വളരെ അപൂര്‍വ്വമായി മാത്രമേ സ്റ്റേജില്‍ വരാറുള്ളൂ. അതുകൊണ്ടുതന്നെ ഒന്ന് കൂടെ ശ്രമിച്ചു നോക്കി.നല്ലൊരു കയ്യടി നല്‍കിയാല്‍ സുല്‍ഫത്ത് മാം വരുമെന്ന് താന്‍ അങ്ങ് പറഞ്ഞു. അപ്പോള്‍ ഓഡിയന്‍സ് എല്ലാവരും കൈയ്യടിച്ചു. അങ്ങനെയാണ് സുല്‍ഫത്ത് സ്റ്റേജിലേക്ക് കടന്നു വരുന്നത്.അവാര്‍ഡ് ആര്‍ക്കാണ് എന്ന് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ദുല്‍ഖറിനും സന്തോഷമായി. ദുല്‍ഖറിന് ആയിരുന്നു അവാര്‍ഡ്. പിന്നീട് സുല്‍ഫത്ത് ദുല്‍ഖറിന് അവാര്‍ഡ് നല്‍കുന്നതിന്റെ വീഡിയോ മമ്മൂട്ടി എടുത്തു. അതാണ് മമ്മൂട്ടി. പെട്ടന്ന് മനസ് മാറും. അത്രയേ ഉള്ളൂ-എന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു.