കൊത്തയുടെ റീ ഷൂട്ടിനെ കുറിച്ച് ദുൽഖർ പറഞ്ഞത് കേട്ടോ

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത , പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും വലിയ ഒരു ചർച്ച ആയ ഒരു ചിത്രം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച നേടുന്നു , എന്നാൽ അങിനെ ഒരു വാർത്ത ആണ് ഇപ്പോൾ വരുന്നത് , ദുൽഖർ സൽമാന്റെ അടുത്തതായി തീയേറ്ററുകളിലേക്ക് എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത . അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് . വളരെയധികം താരങ്ങളാണ് ഈ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത് .

 

ഇപ്പോൾ സിനിമയുടെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ് . ഓണം റിലീസ് ആയിട്ടാണ് സിനിമ തിയേറ്ററുകളിലെത്തുന്നത് . കഴിഞ്ഞ പ്രസ് മീറ്റിൽ ദുൽഖർ സൽമാനോട് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ .എന്തെന്നാൽ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് രംഗം എന്തിനാണ് റീ ഷൂട്ട് നടത്തിയത് എന്ന് ചോദിച്ചപ്പോൾ ദുൽഖർ അതിന് കൃത്യമായി മറുപടി തന്നെ കൊടുക്കുകയായിരുന്നു . ആ സിനിമയ്ക്ക് വേണ്ട അതിശക്തമായ ഒരു ക്ലൈമാക്സ് സീൻ തന്നെ വേണമെന്നാണ് ദുൽഖർ ആവശ്യപ്പെട്ടത് . അതിനെ തുടർന്ന് തന്നെയാണ് ക്ലൈമാക്സ് റീഷൂട് നടത്തിയത് . മാത്രമല്ല കാണാൻ വരുന്ന പ്രേക്ഷകർ ഒരിക്കലും നിരാശപ്പെടരുത് എന്ന് ഉറപ്പും തനിക്ക് വേണമെന്ന് ദുൽഖർ പറഞ്ഞിരുന്നു . ഇതിനെത്തുടർന്നാണ് സിനിമയുടെ ക്ലൈമാക്സ് ഈ ഷൂട്ട് ചെയ്തതെന്ന് ദുൽഖർ പറയുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണുക ,