ചുപ് ട്രൈലെർ, ചിത്രം ഉടൻ റിലീസ് ചെയ്യും – Chup movie will release soon

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ‘ചുപ്’ ട്രെയിലർ റിലീസ് ചെയ്തു. ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.(Chup movie will release soon) റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്.

എന്നാൽ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു സൈക്കളോജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം സിനിമാ നിരൂപകരെ വക വരുത്തുന്ന സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്.

ബാൽകിക്കൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാൽ സിൻഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആൻഡ് ക, പാഡ് മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാൽകി. ദുൽഖർ ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലേക്ക് ഏതു എന്നാണ് പറയുന്നത് ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം ആണ് ഇത് , വലിയ ഒരു പ്രതീക്ഷ ഉള്ള ഒരു ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,