അക്ഷയ്കുമാറിന്റെ പ്രതിനായകൻ ആകാൻ പൃഥ്വിരാജ് സന്തോഷം പങ്കുവെച്ച് പ്രിയതാരങ്ങൾ – Bade Miyan Chote Miyan

sruthi

ബോളിവുഡ് താരം അക്ഷയ് കുമാർ , ഷ്റോഫ് എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ” ബഡെ മിയാൻ, ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ പൃഥ്വിരാജ് സുകുമാരൻ എത്തുന്നു. അക്ഷയ് കുമാറാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലീലൂടെ ടീമിലെ ഏറ്റവും പുതിയ താരത്തെ പ്രഖ്യാപിച്ചത് പൃഥ്വിരാജ് സുകുമാരനാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബീർ എന്ന വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.(Bade Miyan Chote Miyan)

” ഇപ്പോൾ കുടുംബം വലുതായി ഈ ആക്ഷൻ റോളർ കാസ്റ്റിലേക്ക് സ്വാഗതം പൃഥ്വിരാജ്. നമുക്ക് തകർക്കാം സുഹൃത്തേ “. എന്നാണ് അക്ഷയ് കുമാർ കുറിച്ചത്. പൃഥ്വിരാജ് കുമാരനും ചിത്രത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.”നടൻ ടൈഗർ ഷ്രോഫും പൃഥ്വിരാജ് നായകനാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഓൺബോർഡിലേക്ക് സ്വാഗതം. ഒരു നരക സവാരിക്കായി കാത്തിരിക്കുന്നു എന്നാണ് താരം കുറിച്ചത്.

ടൈഗർ സിന്ദാ ഹേ അവതരിപ്പിച്ച അലി അബ്ബാസ് സഫർ ആണ് ബഡെ മിയാൻ ചോട്ടെ മിയാൻ സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ,മലയാളം എന്നീ അഞ്ചു ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് 2023ലെ ക്രിസ്മസ് റിലീസ് ആയിട്ടാണ് ഈ ചിത്രം എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുമുണ്ട്. സെൽഫി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് മലയാളത്തിൽ അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ഒടുവിലായി റിലീസിന് എത്തിയത്.