Film News

അവതാർ ദി വേ ഓഫ് വാട്ടറിന് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ റെക്കോർഡ് നേട്ടം ടിക്കറ്റ് വിറ്റുവരവിൽ നിന്നും കോടികൾ നേട്ടം – Avatar, The Way of Water Record in Booking

അവതാർ ദി വേ ഓഫ് വാട്ടറിന് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ റെക്കോർഡ് നേട്ടം ടിക്കറ്റ് വിറ്റുവരവിൽ നിന്നും കോടികൾ നേട്ടം – Avatar, The Way of Water Record in Booking

ലോകത്തിലെ എല്ലാ സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍: ദി വേ ഓഫ് വാട്ടർ . ഇപ്പോഴിതാ, റിലീസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോകുന്നത് റെക്കോര്‍ഡ് വേഗതയിലാണ്. , കെജിഎഫ് 2 , ബാഹുബലി 2 എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്. ഇപ്പോൾ വരുന്ന കണക്കുകൾ അനുസരിച് ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ സിനിമയെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ലോകം കണ്ട ഏറ്റവും മികച്ച വിഎഫ്എക്സ് ചിത്രത്തിനാണ് സാക്ഷ്യം വഹിച്ചത് എന്നും വികാര നിര്‍ഭരമാണെന്നും പ്രതികരണങ്ങള്‍ എത്തുന്നു.

. നിലവിൽ അവഞ്ചേഴ്സ്: എൻഡ് ഗെയിം’ ഇന്ത്യയിൽ നേടിയ 80 കോടി എക്കാലത്തെയും വലിയ പ്രീ-റിലീസ് റെക്കോർഡ് ആണ്. അവതാർ 2 ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്കാണ് കടക്കുന്നത്. ഡിസംബര്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍ ദി വേ ഓഫ് വാ’ര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്. സാമ്ബത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന നേട്ടം അവതാര്‍ സ്വന്തമാക്കിയിരുന്നു.

 

Story Highlights:- Avatar, The Way of Water Record in Booking

To Top