വിലക്കുകൾ മറികടന്ന് അവതാർ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ തീയേറ്റുകളിൽ അവതാർ പ്രദർശിപ്പിക്കുകയില്ല എന്ന നിലപാട് ഫിയോക്ക് സംഘടന എടുത്തിരുന്നു എന്നാൽ ഇപ്പോൾ ആ വിലക്ക് മാറിയിരിക്കുകയാണ്. Avatar 2 is getting ready to release after breaking the ban in Kerala

വിതരണക്കാരും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചർച്ചയ്ക്ക് ഒടുവിലാണ് ഇപ്പോൾ ഈ തീരുമാനം എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ആകെ വരുമാനത്തിൽ നിന്ന് 55 ശതമാനം വിതരണക്കാർക്കും 45% തീയറ്റർ ഉടമകൾക്കും പങ്കിട്ടെടുക്കാം എന്ന വ്യവസ്ഥയിലാണ് അവതാറിന്റെ കേരളത്തിലെ വിലക്ക് നീക്കിയിരിക്കുന്നത്. ചിത്രത്തിന്റെ 65 ശതമാനം വിതരണക്കാർ എടുത്തതിന് പിന്നാലെയാണ് അവതാർ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനത്തിലേക്ക് ഫിയോക്ക് എത്തിയത്.
അന്യ ഭാഷ ചിത്രങ്ങൾക്ക് 50 -55 ശതമാനമാണ് നൽകുന്നത്.റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയേറ്റർ വിഹിതത്തിന്റെ 60% ആണ് വിതരണക്കാർ ആവശ്യപ്പെട്ടത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ നൽകാനാകില്ലെന്ന് തീയേറ്ററു ഉടമകളുടെ നിലപാട്. ഡിസ്‌നി കമ്പനിയാണ് ചിത്രത്തിന്റെ വിതരണ അവകാശം നേടിയിരിക്കുന്നത്. അവതാർ ദി വേ ഓഫ് വാട്ടർ ഡിസംബർ 16 റിലീസ് ചെയ്യുന്നത്.ഇന്ത്യയിൽ ആറു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 13 വർഷത്തെ ഇടവേളക്കുശേഷമാണ് അവതാറുമായി ജെയിംസ് കാമറൂൺ മടങ്ങിയെത്തിരിക്കുന്നത്.
ലോക സിനിമയിൽ മികച്ച പ്രതികരണം നേടിയെടുത്ത ചിത്രമാണ് അവതാറിന്റെ ആദ്യഭാഗം ചിത്രം 2009 ലാണ് ചിത്രം റിലീസ് ചെയ്തത്. ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.