അനുപമ പരമേശ്വരൻ ചിത്രം ‘ബട്ടർഫ്ലൈ’ ott റിലീസ് ചെയ്യാൻ ഒരുങ്ങുന്നു – Anupama Parameswaran

Anupama Parameswaran:- മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു താരം ആണ് , എന്നാൽ ഇപ്പോൾ അനുപമ പരമേശ്വരൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബട്ടർഫ്ലൈ’. ഡയറക്‍ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. അനുപമ പരമേശ്വരന്റെ ‘ബട്ടർഫ്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വളരെ വലിയ ഒരു ഇടവേളക്ക് ശേഷം ആണ് താരം വീണ്ടും സിനിമയിൽ വീണ്ടും അഭിനയിക്കുന്നത് ,ഘന്ത സതീഷ് ബാബുവിന്റെ സംവിധാനത്തിലുള്ള ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ഡിസംബർ 29നാണ് റിലീസ് ചെയ്യുക. സംവിധായകൻ ഘന്ത സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോൾ സംഭാഷണ രചന ദക്ഷിൺ ശ്രീനിവാസാണ്.

 

സമീർ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മധുവാണ് ‘ബട്ടർഫ്ലൈ’ ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നന്ത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ബാനർ. നാരായണയാണ് ‘ബട്ടർഫ്ലൈ’ ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. അർവിസാണ് ‘ബട്ടർഫ്ലൈ’ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയർ പപ്പു, പിആർഒ വംശി, വിഷ്യൽ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനർ ഹർഷിത രവുരി എന്നിവരാണ് അനുപമ പരമേശ്വരൻ ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.