ക്യൂട്ട് ലുക്കിൽ അനിഖ.. പുതിയ ചിത്രങ്ങൾ വൈറൽ – Anikha Surendran Latest Photoshoot

News Desk

ക്യൂട്ട് ലുക്കിൽ അനിഖ.. പുതിയ ചിത്രങ്ങൾ വൈറൽ:- (Anikha Surendran Latest Photoshoot)ബാലതാരമായി വന്ന് പ്രക്ഷകമനസ്സിലിടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. വിശ്വാസം എന്ന തമിഴ് സിനിമയും അതിലെ ‘കണ്ണാന കണ്ണെ’ എന്ന ഗാനവും മതി ഏതൊരാള്‍ക്കും അനിഖ കൊച്ചിനെ ഓര്‍ക്കാന്‍. മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായ കൊച്ചുമിടുക്കിയാണ് അനിഖ.

ഇപ്പോഴിതാ ക്യൂട്ട് ലുക്കില്‍ ഫ്രോക്ക് അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് ഈ കൊച്ചുമിടുക്കിയുടെ മലയാള സിനിമയിലേക്കുള്ള കടന്ന് വരവ്. പിന്നീടങ്ങോട്ട് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂക്കയുടെ ചിത്രങ്ങളിലാണ് കൂടുതലും മകളായി അനിഖ വേഷമിട്ടിരിക്കുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കല്‍, ദ ഗ്രേറ്റ് ഫാദര്‍, ഫോര്‍ ഫ്രണ്ട്‌സ്, ബാവുട്ടിയുടെ നാമത്തില്‍, എന്നിവയെല്ലാം മലയാളത്തിലെ അനിഖയുടെ സൂപ്പര്‍ ഹിറ്റുകളാണ്. മാമനിതന്‍, വിശ്വാസം, നാനും റൗഡിതാന്‍, മിരുതന്‍, യെന്നെ അറിന്താള്‍ എന്നിവയാണ് തമിഴ് ചിത്രങ്ങള്‍.

English Summary:- Anikha Surendran Latest Photoshoot