Film News

അമ്മുവായി ഐശ്വര്യ ലക്ഷ്മി.. ഒക്ടോബർ 19 ന് ആമസോണിൽ – Aishwarya Lekshmi as Ammu

ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തുന്ന അമ്മുവിൻറെ ട്രൈലെർ റിലീസ് ചെയ്ത് ആമസോൺ. ഒക്ടോബർ 19 ന് ആമസോണിലൂടെ വേൾഡ് പ്രീമിയർ ചെയ്യുന്ന തെലുഗ് ചിത്രം. തെലുഗിന് പുറമെ തമിഴ്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആമസോണിൽ ലഭ്യമാകും. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂട സിനിമ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. (Aishwarya Lekshmi as Ammu

പിന്നീട് മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മയനാദി, വരത്തൻ, കാണെ കാണെ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും, പിനീട് തമിഴ് സിനിമ രംഗത്തും മികച്ച സിനിമകളുടെ ഭാഗമായ ഭാഗ്യ നടിയാണ് ഐശ്വര്യ.

അവസാനമായി പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന മണി രത്നം സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ ഇതാ സ്ത്രീകൾ ഇന്ന് കുടുംബ ജീവിതത്തിൽ നേരിടുന്ന പ്രേക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയ അമ്മു എന്ന തെലുഗ് ചിത്രത്തിലെ ടൈറ്റിൽ റോളിലാണ് ഐശ്വര്യ എത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന പോലെ നിരവധി ഭാഷകളിൽ അമ്മു എന്ന തെലുഗ് ചിത്രം എത്തുന്നു എന്ന പ്രത്യേകതകൂടി ഉണ്ട്. ഐശ്വര്യയോടൊപ്പം നവീൻ ചന്ദ്രയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തിലെ സഹതാരമായ മാല പാർവതിയും ഈ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ ട്രൈലെർ കാണാം..

അമ്മുവായി ഐശ്വര്യ ലക്ഷ്മി.. ഒക്ടോബർ 19 ന് ആമസോണിൽ – Aishwarya Lekshmi as Ammu
To Top