Entertainment

പാൻ ഇന്ത്യൻ ആക്ഷൻ ത്രിലെറിൽ വമ്പൻ ചിത്രം ആയി ദിലീപ് – Actor Dileep’s Pan Indian Movie

വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ദിലീപ് വീണ്ടു മലയാളസിനിമയിലേക്ക് കടന്നു വരുന്നത് രാമലീല എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ഭാട്ടിയ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. (Actor Dileep’s Pan Indian Movie)ദിലീപ് നായകനാവുന്ന അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാള സിനിമയിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഇന്ന് നടന്നു. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സ്വിച്ചോണ് കർമ്മത്തിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടൻ സിദ്ദിഖ് എന്നിവർ എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഗോപി. 2017ൽ പുറത്തെത്തിയ ചിത്രത്തിന്റെ തിരക്കഥ സച്ചിയുടേത് ആയിരുന്നു.

പുതിയ ചിത്രത്തിന്റെ നിർമ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ഷാജി കുമാർ ആണ് ഛായാഗ്രഹണം. മികച്ച ഒരു താര നിര തന്നെ ആണ് ചിത്രത്തിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top