Film News

പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകൾ,2018ന്റെ ട്രെയിലെർ പുറത്തിറങ്ങി

പ്രളയത്തിനു  മുന്നിൽ നടുങ്ങി പോയ നാളുകളെ കുറിച്ച് മലയാളക്കര ഒരിക്കലും മറക്കുകയില്ല.അതിനെ നേരിടാൻ കേരളം ഒരൊറ്റ മനസ്സോടെ നിന്നതും അഭിന്ദനാർഹമായിരുന്നു.

കേരളത്തെ നടുക്കിയ 2018ലെ പ്രളയത്തെ അടിസ്ഥാനപ്പെടുത്തി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ” 2018 എരിവൺ ഈസ് ഹീറോ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വലിയ പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ,നരേൻ,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി,അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

കേരളം ഒന്നാകെ കൈകോർത്ത രക്ഷാപ്രവർത്തനമായിരുന്നു 2018ലെ പ്രളയകാലത്ത് നമ്മൾ കണ്ടത് ഇത് രാജ്യം ഏറ്റെടുത്തിരുന്നു. 2018ലെ പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടക്കുന്ന ഓർമ്മകൾ കൂടിയാകും വൈകാരിമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ പങ്കു വയ്ക്കുന്നത്. ഇന്ദ്രൻ സുധീഷ്, ജൂഡ് ആന്റണി, അജു വർഗീസ് , വിനീത കോശി, തൻവീറാം, ഗൗതമി നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരിലൊരാളായ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, മോഹൻദാസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ, ചാമൻ ചാക്കോയാണ് ചിത്രത്തിന്റെ സംയോജനം നടത്തുന്നത്, നോബിൻ പോളാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്, വിഷ്ണു ഗോവിന്താണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്, കാവ്യ ഫിലിംസ്,പി. കെ ക്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

To Top