Film News

ജയറാമും രാജസേനനും -ഓർമിക്കാൻ പോലും ഇഷ്ടപ്പെടാതെ വേർപിരിഞ്ഞതിന് പിന്നിൽ ഈ ഒരു കാരണം

മലയാള സിനിമയിൽ ഒരു കാലത്തു ഹിറ്റ് ജോഡികൾ ആയി തിളങ്ങി നിന്നതു ആണ് ജയറാമും രാജസേനനും എക്കാലത്തെയും മികച്ച സിനിമകളിൽ ഇരുവരും ഒന്നിച്ചതും ആണ് , മലയാളത്തിൽ നിരവധി ജനപ്രിയ സിനിമാല ഇവരിൽ നിന്നും പിറന്നതും ആണ് ,കടിഞ്ഞൂൽ കല്യാണം, മേലെപ്പറമ്പിൽ ആൺവീട്, ഞങ്ങൾ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി ജയറാമിന് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനൻ. പതിനാറോളം സിനിമകൾ ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ എത്തിയെങ്കിലും ഈ ഹിറ്റ് കോമ്പോ പിരിയുകയായിരുന്നു.ഇപ്പോൾ രാജസേനനും ജയറാമും തമ്മിൽ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.‘പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാൽജോസ് കഥ പറയാൻ പോയപ്പോൾ ഡേറ്റ് കൊടുത്തില്ല.

 

ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം എന്ന് പറയും. അയാള് വിശ്വസിച്ച് പോകും. എന്നാൽ അവസാനം ഈ സമയത്ത് മറ്റൊരാൾക്ക് കൊടുത്തെന്ന് അറിയും.രാജസേനൻ ആണ് ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച് നിർത്തിയത്. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാൽ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാൾ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകൾ ഉണ്ടല്ലോ. സ്ഥിരം രാജസേനന്റെ സിനിമകൾ ചെയ്തു കൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും എന്ന് പറഞ്ഞ് ആക്കും. ജയറാമിന് അത് കേൾക്കേണ്ട ആവശ്യമില്ലായിരുന്നു.രാജസേനനും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടൻമാരെ അന്വേഷിച്ച് രാജസേനൻ പോയില്ല. ജയറാം ഇട്ടിട്ട് പോയപ്പോൾ ഇങ്ങേർക്ക് വേറെ പിടിയില്ലാതെ ആയി. വേറെ പടങ്ങൾ ചെയ്ത് നിന്നില്ല. നല്ല നടൻമാരെ പിന്നീട് കിട്ടിയില്ല. വീണ്ടും രാജസേനൻ ജയറാമിനെ കൊണ്ടുവന്നാൽ പഴയ കുപ്പിയിൽ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. എന്നാൽ ഇപ്പോൾ ഇരുവരും നിരാശയിൽ തന്നെ ആണ് , ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് ഒരു അഭിമുഖത്തിൽ ജയറാം വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ജയറാമും രാജസേനനും -ഓർമിക്കാൻ പോലും ഇഷ്ടപ്പെടാതെ വേർപിരിഞ്ഞതിന് പിന്നിൽ ഈ ഒരു കാരണം
To Top