വെബ് സീരീസിൽ ടോപ് ലെസ്സായി തമന്ന, വിമർശനങ്ങളുമായി ആരാധകർ – Tamanna web series issue

sruthi

തെന്നിന്ത്യൻ താര സുന്ദരി തമന്ന വിവാദത്തിൽ. വെബ്സീരീസിൽ ടോപ്പ് ലെസായി എത്തിയതോടെയാണ് താരം വിവാദത്തിൽ അകപ്പെട്ടത്. ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ആരംഭിച്ച “ജീ കർദ ” സീരീസിലെ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.

നീണ്ട 18 വർഷങ്ങളായി തെന്നിന്ത്യൻ, ബോളിവുഡ് സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന താരസുന്ദരിയായാണ് തമന്ന. ആദ്യമായാണ് താരം ഇങ്ങനെയൊരു വിവാദത്തിൽ അകപ്പെടുന്നത്. അരുണിമ ശർമ്മ സംവിധാനം ചെയ്ത “ജീ കർദ തമന്നയുടെ ആദ്യത്തെ വെബ് സീരീസ് ആണ്. സ്ക്രീനിൽ ചുംബന രംഗങ്ങളും ഇന്റിമേറ്റ് സീനുകളും അഭിനയിക്കില്ലെന്ന്
തമന്ന നേരത്തെ നിലപാട് എടുത്തിരുന്നു.

ഈ പറഞ്ഞതിന്റെ ലംഘനം ഇപ്പോൾ നടി നടത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കി എന്നും ആരാധകർ പറയുന്നുണ്ട് പഴയ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ എന്താണ് പ്രേരിപ്പിച്ചതെന്ന ചോദ്യവും തമന്നയ്ക്ക് നേരെ ഉയരുന്നുണ്ട്.
ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസ് ആണിത് അന്യാ സിങ്, ഹുസൈൻ ദലാൽ, സയാൻ ബാനർജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. Tamanna web series issue