സ്പെയിനിലെ തെരുവിൽ ഒരിടത്ത് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയപ്പോൾ – Pranav Mohanlal in Spain

Ranjith K V

പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് പ്രണവ് മോഹൻലാൽ , പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രൻമാരിലൊരാളാണ് പ്രണവ് മോഹൻലാൽ.(Pranav Mohanlal in Spain)പുനർജനി, ഒന്നാമൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു ഈ താരപുത്രൻ. ഭാവിയിൽ പ്രണവ് നായകനായി എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ തുടക്കത്തിലേ നടന്നിരുന്നു.

 

 

മോഹൻലാലിനൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും തിരക്കിയത് നായകനായുള്ള വരവായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചതിന് ശേഷമായാണ് പ്രണവ് മുന്നിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഹൃദയത്തിലെത്തി നിൽക്കുകയാണ്. സിനിമയേക്കാൾ ഏറെ യാത്രയെ സ്നേഹിക്കുന്ന ഒരാൾ ആണ് പ്രണവ്, ഒരിടവേളക്ക് ശേഷം തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രണവ് മോഹൻലാൽ. സ്‌പെയ്ൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഫോട്ടോയോടൊപ്പം താൻ തന്നെ പകർത്തിയ മനോഹര ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്.

 

ഏറെ നാളുകൾക്ക് ശേഷം പ്രണവിനെ കണ്ട സന്തോഷമാണ് കമന്റ് ബോക്‌സ് നിറയെ.’ആളെ കണ്ടുകിട്ടിയല്ലോ, യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന റിയൽ ലൈഫ് ചാർളി, എന്നൊക്കെയാണ് കമന്റുകളിലുള്ളത്. യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്റിന് ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് ആരാധകർ കമന്റ് ചെയ്തത്.

അതേസമയം, ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രണവിന്റെ പുതിയ ഒരു സിനിമക്ക് വേണ്ടി കൂടുതൽ അറിയാൻ വീഡിയോ കാണുക .

Story Highlights:- Pranav Mohanlal in Spain