Press "Enter" to skip to content

ഇനി എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞാൻ നോക്കിക്കോളാം – ശ്രീനാഥ് ഭാസി

Rate this post

പടച്ചോനെ ഇങ്ങള് കാത്തോളീ ട്രെയ്ലർ. ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരന്മാർ ഒരുമിച്ചെത്തുന്ന ഒരു കുടുംബ ചിത്രം ആയിരിക്കും ഇത്. മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷ കണക്കിനെ ആളുകളാണ് ചിത്രത്തിന്റെ ട്രെയ്ലർ കണ്ടത്.

ശ്രീനാഥ് ഭാസി, ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. “വെള്ളം”, “അപ്പൻ” എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ.രചന – പ്രദീപ് കുമാർ കാവുംന്തറ, എഡിറ്റിങ്ങ് – കിരൺ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, പി ആർ ഓ – മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ)

More from EntertainmentMore posts in Entertainment »