ചിരിയുടെ മാലപ്പടക്കം തീർക്കാൻ അച്ഛനും മകനും എത്തുന്നു, കുറുക്കന്റെ ട്രെയിലർ:- വിനീത് ശ്രീനിവാസൻ,ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കോമഡി എന്റർടൈനർ കുറുക്കന്റെ ട്രെയിലർ എത്തി. കോടതിയിൽ സ്ഥിരമായി കള്ള സാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. മണ്ടനായ എസ് ഐയുടെ വേഷത്തിൽ വിനീതും, മാധ്യമപ്രവർത്തകനായി ഷൈൻ ടോമും എത്തുന്നുണ്ട്.
നവാഗതനായ ജയലാൽ ദിവാകരനാണ് കുറുക്കന്റെ സംവിധാനം. ചിത്രത്തിൽ സുധീർ കരമന,ശ്രീകാന്ത് മുരളി,ദിലീപ് മേനോൻ,ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ,നന്ദൻ ഉണ്ണി അസീസ് നെടുമങ്ങാട്, മാളവിക മേനോൻ,ഗൗരി നന്ദ,ശ്രുതി ജയൻ,അഞ്ജലി സത്യനാഥ് അൻസിബ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, മനു രാംസിംഗ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു. ജൂലൈ 27ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും
https://youtu.be/DbZb2k0PfoUp