ഇനി വരാനിരിക്കുന്നത് വമ്പൻ ഹിറ്റ്,ലൈ ക പ്രൊഡക്ഷൻസുമായി കൈകോർത്ത് ജൂഡ് ആന്റണി

സംവിധാനം ചെയ്ത 2018 എന്ന സിനിമ സൂപ്പർ ഹിറ്റ് ആയതിന് പിന്നാലെ, പ്രമുഖ സംവിധായകരുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് ജൂഡ് ആന്റണി. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസുമായാണ് ജൂഡ് ആന്റണി ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷൻസ് തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.

ഉടൻ വരുന്ന പ്രോജക്റ്റിനെ മറ്റു വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിൽ നിന്നും ഇത് ആദ്യമായാകും ഒരു യുവ സംവിധായകനും വമ്പൻ നിർമ്മാണ കമ്പനിയുമായി സഹകരിക്കുന്നത്. താൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ഒരുങ്ങുന്ന പ്രോജക്ട് വലിയ മുതൽമുടക്കിലാകും ഒരുങ്ങുക.

ഇന്ത്യയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായിരിക്കും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട് ഓം ശാന്തി ഓശാന,ഒരു മുത്തശ്ശി ഗഥ,2018, സാറാസ് നാല് സിനിമകൾ മാത്രമാണ് ജൂഡ് ചെയ്തിട്ടുള്ളത്. ഇതിൽ മുത്തശ്ശി ഗഥ എന്ന സിനിമ ഒഴിച്ച് ബാക്കിയുള്ള സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ജൂഡ് ആന്റണിയുടെ 2018 ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.