Entertainment

ചന്ദ്രമുഖി രണ്ടാം ഭാഗവുമായി സംവിധായകൻ എത്തുന്നു – Chandramukhi 2

2020 ലായിരുന്നു മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ സംവിധായകൻ പി. വാസു രണ്ടാം ഭാഗം ഒരുക്കുന്നതായി അനൗൺസ് ചെയ്തത്. ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ചന്ദ്രമുഖി 2 ൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.Chandramukhi 2 is coming soon in theaters

ഇത്തവണ ചന്ദ്രമുഖി എന്ന ഡാൻസറായി വെള്ളിത്തിരയിലേക്ക് എത്തുന്നത് ബോളിവുഡ് താരമായ കങ്കണ റണാവത്താണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ തലൈവിക്ക് പിന്നാലെ വീണ്ടും തമിഴ് സിനിമയിലേക്ക് കങ്കണ റണൗട്ട്. മറ്റുഭാഷകളിൽ ശ്രെധ നേടിയ കങ്കണ ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് , നിലവിൽ ചിത്രീകരണത്തിലുള്ള എമർജൻസി എന്ന തന്റെ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കങ്കണ ചന്ദ്രമുഖി 2-ൽ ജോയിൻ ചെയ്യുക.

 

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിലായിരിക്കും കങ്കണ ഭാഗമാകുക. നിലവിൽ ഒന്നാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കവേയാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ജ്യോതികയായിരുന്നു സിനിമയുടെ ഒന്നാം ഭാഗത്തിലെ നായിക.പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ഡി രാജശേഖറും സംഗീതം എം എം കീരവാണിയും നിർവ്വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഈ ചിത്രം വേൾഡ് വൈൽഡിൽ 75 കോടി രൂപ ആണ് കളക്ഷൻ നേടിയത് , 804 ദിവസം ആയിരുന്നു ഈ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചത് , ഇനി നിരവധി ചിത്രങ്ങൾ ആണ് പുറത്തു ഇറങ്ങാൻ ഇരിക്കുന്നത് ,

To Top