മഹേഷും മാരുതിയും എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു. ആസിഫ് അലിക്കൊപ്പം രോമാഞ്ചം ഫിലിം ഹിറ്റിന് ശേഷം സൗബിൻ ഷാഹിറും എത്തുന്നു. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. നവാഗതനായ നവാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Asif Ali new movie on his birthday)
തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആസിഫ് അലി നായകനായ മഹാഷും മാരുതിയും റിലീസിന് ഒരുങ്ങുകയാണ്.
മംമ്ത മോഹൻദാസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും പ്രദർശനത്തിന് എത്തും.
ആസിഫ് അലിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കാപ്പയാണ്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം, സൗബിൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം രോമാഞ്ചം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒരു ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു. ച്രെയിലർ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗബിന്‍ ഷാഹിർ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
English Summary; Asif Ali new movie on his birthday