ട്രോളുകളിൽ നിറഞ്ഞാടി ആദിപുരുഷ്, 10 തല സ്ക്രീൻ നിൽക്കാൻ സംവിധായകന്റെ ബ്രില്ല്യൻസ് – adipurush movie trolls

പ്രഭാസിന്റെതായി പുറത്തിറങ്ങിയ ആദി പുരുഷ് എന്ന ചിത്രം ഇപ്പോൾ ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ്. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ നേരിടുന്നത്.

വിഎഫ് എക്സ് സംവിധാനവും ആണ് ഈ സിനിമയെ ഇത്തരത്തിൽ നശിപ്പിച്ചത് എന്നാണ് പൊതുവേ ഉയരുന്ന വിമർശനം ഇതിലും ഭേദം കാർട്ടൂൺ ആണെന്നും പുസ്തകങ്ങളിൽ വായിക്കുന്ന അമർചിത്രകഥകൾക്ക് ഇതിലും നിലവാരം ഉണ്ടെന്നൊക്കെയാണ് സിനിമ കണ്ടിറങ്ങിയവർ അവകാശപ്പെടുന്നത്.

രാമനായി എത്തുന്ന പ്രഭാസിന്റെ ലുക്കിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. രാവണന്റെ തലകൾ സ്ക്രീനിൽ ഒരുമിച്ച് കാണിക്കാൻ സാധിക്കാത്തതുകൊണ്ടാകാം അടുക്കി മുകളിൽ വെച്ചിരിക്കുന്നത് എന്നും പരിഹാസം ഉയർന്നു. രാമായണത്തോട് പകുതി പോലും നീതിപുലർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ലെന്നും ബോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സിന്റെയും പ്ലാനറ്റ് ഓഫ് ദി ഏപ്സിന്റെയും കോമഡി പതിപ്പാണ് ഈ ചിത്രം എന്നും പൊതുവിൽ പറയുന്നു.

700 കോടി ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം വി എഫ് എക്സിന് കൂടുതൽ പ്രാധാന്യമുള്ള സിനിമയാണ്.ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണിത്, രാമനായി പ്രഭാസും. ലങ്കേഷ് എന്ന കഥാപാത്രമായി സേഫ് അലിഖാനുമാണ് ചിത്രത്തിൽ എത്തുന്നത്. കുട്ടികൾക്ക് വേണ്ടി ഇറങ്ങുന്ന കാർട്ടൂണുകൾക്ക് ഇതിലും നിലവാരം ഉണ്ടെന്നും കമന്റുകൾ വരുന്നു. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്തെ നാഗേയും അഭിനയിക്കുന്നു. (adipurush movie trolls)