Entertainment

മമ്മൂട്ടി പടത്തിന് എതിരെ വിമർശനം ആയി വി എം ഗിരിജ

എറണാംകുളം: സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു എന്നാൽ ഇപ്പോൾ മമ്മൂട്ടി പടത്തിന് എതിരെ പരാമർശവും ആയി രംഗത്ത് വന്നരിക്കുകയാണ് , നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കണ്ടു. സിനിമയ്ക്ക് അടിസ്ഥാനമായ ആ മിസ്റ്ററിയല്ലാതെ മറ്റൊന്നും എന്നെ ആകർഷിച്ചില്ല. എന്നു പറയുകയാണ് വി എം ഗിരിജ സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് ഈ ഒരു കാര്യം അറിയിച്ചിരിക്കുന്നത് ഒരു കുറയ്പ്പിലൂടെ താരം തന്റെ അഭിപ്രയം രേഖപ്പെടുത്തുകയും ചെയ്തു,

 

തമിഴ് പാട്ടുകൾ, 24 മണിക്കൂറും സിനിമ കാണുന്ന അന്ധയായ അമ്മ എന്ന പ്രതീകത്തിന് പിന്നിൽ ‘സന്ദർഭാനുസൃതമായി’ വെട്ടിതയ്ച്ച സംഭാഷണങ്ങളുടെ കൃത്രിമത,കാക്ക,പുക .,മരപ്പാവകളെ പോലായ രണ്ടു ഭാര്യമാർ,ഉജ്ജ്വല നടനായ മമ്മൂട്ടിയെ അഭിനയിക്കാൻ വിടാത്ത സവിധായകന്റെ ഒരു പിടിത്തം . ഒക്കെ മോശം. എന്ന് താനെ ആണ് പറയുന്നത് ,അമൂർത്തതകളെ പ്രകൃതി,മനുഷ്യപ്രകൃതി,ശബ്ദം ഇവ കൊണ്ട് പേലവമായി സൂചനകളിലൂടെ നെയ്ത് എടുക്കുന്നതിന് പകരം ഒരു പൊട്ട പ്രൊഫെഷണൽ നാടകം പോലെ മിനഞ്ഞെടുത്ത സിനിമ എന്നു തോന്നിപ്പോയി എന്നും വി എം ഗിരിജ കുട്ടി ചേർത്തു,
ലിജോ എന്റെ പ്രിയ സംവിധായകനും മമ്മൂട്ടി പ്രിയ നടനും ആയത് കൊണ്ടാണ് ഈ കുറിപ്പ് എഴുതാൻ തോന്നിയത്.സ്നേഹപൂർവം ആണ് വിയോജിപ്പ്. എന്നായിരുന്നു വിഎം ഗിരിജയുടെ സോഷ്യൽ മീഡിയയി കുറിപ്പിൽ ഉണ്ടായിരുന്നത് എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചർച്ചക്ക് വഴി വെക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top