Entertainment

ആടുജീവിതം 2023 ൽ റിലീസ് ചെയ്യും, പൃഥ്വിരാജ് – Aadujeevitham will release in 2023, Prithviraj

Aadujeevitham will release in 2023, Prithviraj:-  സിനിമ പ്രേക്ഷകർ കാത്തിരുന്ന ആടുജീവിതം 2023 ൽ റിലീസ് ചെയ്യും. പൃഥ്വിരാജ്. മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

ചിത്രത്തിന്റെ നായകനായി എത്തുന്നത് പ്രിത്വിരാജാണ്. 2018 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം 2022 ഓടെയാണ് മുഴുവൻ ചിത്രീകരണവും പൂർത്തിയായത്. മരുഭൂമിയിൽ നടക്കുന്ന കഥ ആയതുകൊണ്ടുതന്നെ നിരവധി തടസ്സങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ നാളുകൾ ചിത്രീകരിക്കേണ്ടിവന്ന ഒരു സിനിമകൂടിയാണ് ഇത്.

മലയാളികളുടെ പ്രിയപ്പെട്ട ആടുജീവിതം എന്ന പുസ്തകത്തിലെ കഥകളുമായി ചെറിയ സാമ്യതകളോടുകൂടിയ ഒരു കൊമേർഷ്യൽ എന്റർടൈൻമെന്റ് ആയിരിക്കും ബ്ലെസ്സിയുടെ ഈ ചിത്രം.

എ ആർ റഹ്മാൻ ചിത്രത്തിന് സംഗീതം നൽകുന്നു എന്ന പ്രതേകതകൂടി ഈ ചിത്രത്തിന് ഉണ്ട്. മലയാളികളുടെ നീണ്ട കാത്തിരിപ്പിന് ഒരു അവസാനം 2023 ൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തതിന് ശേഷം മലയാള പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തും.

English Summary:- Aadujeevitham will release in 2023, Prithviraj

To Top