Celebrity News

യുവതാരങ്ങൾക്കിടയിൽ നിൽക്കുന്ന പച്ച ഷർട്ടിട്ട പയ്യൻ ആരാണ്….?

പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടിയുടെ. യുവതാരങ്ങൾ പോലും ആ നിത്യ യൗവനം സമ്മതിക്കുന്നുണ്ട് താരത്തിന്റെതായി ദിവസം പുറത്തുവരുന്ന ചിത്രങ്ങളെല്ലാം തന്നെ ചുള്ളൻ ചിത്രങ്ങളാണ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വൈറൽ ആകാറുള്ളത്.

അത്തരത്തിൽ നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ,ടോവിനോ തോമസ് എന്നിവർക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യൂങ്സ്റ്റേഴ്സ് എന്ന തലപ്പത്തോടുകൂടിയാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗ്രീൻ കളർ ഷർട്ടിലാണ് മമ്മൂട്ടിഎത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളിൽ കമന്റുകൾ നൽകുന്നു, നിത്യയൗവനം, ചുള്ളന്മാരിൽ ചുള്ളൻ, ആ ഗ്രീൻ ഷർട്ട്‌ ഇട്ട പയ്യൻ ആരാണ് തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെയായി വരുന്നുണ്ട്. മമ്മൂട്ടി നായകനായി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്തു മയക്കം എന്ന ചിത്രം തിരുവനന്തപുരം ഐ എഫ് കെ വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഈ അടുത്തായി ഉണ്ണി മുകുന്ദാന്റെതായി പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിക്കുന്നത്.

To Top