ഫിഫ ലോകകപ്പ് അവസാന മത്സരം ഖത്തറിൽ ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ലോകചാമ്പ്യന്മാരായിരിക്കുകയാണ് മെസിയുടെ അർജന്റീന. എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരം ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. മത്സരം കാണാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളും ഉണ്ടായിരുന്നു. കളിക്കളത്തിൽ നിന്നുള്ള ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആവേശോജ്വലമായ പോരിന് ഒടുവിൽ ഇരുവരും പങ്കുവച്ച കുറിപ്പാണ് ഫുട്ബോൾ പ്രേമികളുടെ മനം കവരുന്നത്. നടൻ മോഹൻലാൽ. ലോകകപ്പ് ഖത്തർ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ആദ്യം കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരടക്കം എല്ലാവരെയും തൃപ്തിപ്പെടുത്താൻ അവർക്ക് സാധിച്ചെന്ന് താരം പറഞ്ഞു. മോഹൻലാൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടം കാണാൻ താരം ഖത്തറിലുണ്ട്.
തനിക്കൊരു ഫേവറേറ്റ് ടീം ഇല്ലെന്നും വേൾഡ് കപ്പിന്റെ മുപ്പത് ശതമാനവും മലയാളികളാണ്. അവരുടെ സപ്പോർട്ട് ഭയങ്കരമായിട്ടുണ്ട്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണെന്നും മോഹൻലാൽ പറഞ്ഞു, അതുപോലെ മമ്മൂട്ടിയും വേദിയിൽ കളി കാണാൻ എത്തിയിരുന്നു ,ലോകം കീഴടക്കിയ അർജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ…’ – ലോകകപ്പ് ഏന്തി നിൽക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. അതുപോലെ തന്നെ ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു , എന്നാൽ ഇരുവരും ഒരേ ഗാലറിയിൽ അല്ല കളികാണാൻ ഇരുന്നത് മാറി മാറി ആണ് ഇരുന്നത് , എന്നാൽ ഇരുവരും ഒന്നിച്ചു ഇരുന്നു ആണ് കളി കനിടിരുന്ത് എന്ക്കിൽ അത് മലയാളികൾക്ക് ഒരു സുവർണ നിമിഷം തന്നെ ആയി മാറിയേനെ ,