Celebrity News

ലോകേഷ് കനകരാജ് തല്ലുമാല 4 തവണ കണ്ട കാരണം പങ്കുവച്ചപ്പോൾ – lokesh kanagaraj

lokesh kanagaraj:- ലോകേഷ് കനകരാജ് തമിഴ് സംവിധായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി വൈറൽ ആയിരിക്കുന്നത് , 2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയായിരുന്നുവെന്ന് വെളിപ്പെടുത്തി . ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മലയാള ചിത്രമായ തല്ലുമാല 4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ലോകേഷ് പറഞ്ഞു.

 

2022 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതരാകയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ലോകേഷ് രാജമ‌ൗലി തന്റെ ഇഷ്ട ചിത്രമായി ജനഗണമനയും വിക്രവും പറഞ്ഞപ്പോൾ ഗൗതം മേനോൻ പറഞ്ഞത് തിരുചിത്രമ്പലമാണ്. കമൽ ഹാസൻ, പൃഥ്വിരാജ്, സ്വപ്ന ദത്ത് എന്നിവർ കാന്താരയാണ് തിരഞ്ഞെടുത്തത്.കമൽ ഹാസൻ,എസ്.എസ്. രാജമ‌‌ൗലി, ഗൗതം വാസുദേവ് മേനോൻ, ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരൻ, സ്വപ്‌ന ദത്ത് എന്നിവരാണ് റൗണ്ട് ടേബിൾ ചാറ്റിൽ പങ്കെടുത്തത്. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ, ഇന്ത്യൻ സിനിമയുടെ ഭാവി തുടങ്ങി ഒരുപാട് വിഷയങ്ങൾ ചർച്ചയിൽ ഉടനീളം സംസാരിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ സിനിമ പ്രമുഖരുടെ ഇടയിൽ കണ്ടു വരുന്ന ഒരു പരുപാടി ആണ് റൗണ്ട് ടേബിൾ ചർച്ചകൾ , എന്നാൽ ഈ വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ,

To Top