മമ്മൂട്ടിക്ക് ചേർച്ചയില്ലെന്ന് കളിയാക്കിയവൾ കേറി അർമ്മാദിച്ചപ്പോൾ സംഭവിച്ചത് – What happened when she joked that Mammootty was not suitable, and Keri made amends

Ranjith K V

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ക്രോണിക് ബാച്ചിലർ. 2003ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മുകേഷ്, ഹരിശ്രീ അശോകൻ, രംഭ, ഭാവന, ഇന്ദ്രജ, ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി സിദ്ധിഖ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.എല്ലാ സിനിമയിലും തനിക്ക് ഹീറോയിനെ സെലക്ട് ചെയ്യുന്ന കാര്യത്തിൽ പ്രശ്‌നമുണ്ടാവാറുണ്ട്. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലും അത് നേരിട്ടുവെന്ന് സംവിധായകൻ പറയുന്നു

ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയ്‌ക്കെല്ലാം ഹീറോയിന് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. അങ്ങനെയാണ് രംഭ ആ സമയത്ത് ഫ്രീയാണെന്ന് അറിഞ്ഞത്. തമിഴിലും തെലുങ്കിലുമെല്ലാം രംഭ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. പക്ഷേ, രംഭയാണ് ചിത്രത്തിലെ നായിക എന്നറിഞ്ഞതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. രംഭ ഈ ചിത്രത്തിൽ നായികയായാൽ ശരിയാവില്ലെന്നും ഇതൊരു കുടുംബ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രംഭ തന്നെ നായികയാവണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ പ്രൊഡക്ഷനും ഏറ്റെടുത്തതോടെയാണ് നിർത്തിവെച്ച ഷൂട്ടിങ് പുനരാരംഭിച്ചത്’ എന്നാണ് സിദ്ധിഖ് പറഞ്ഞത് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,