സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് അവതാരികയും മോഡലുമായ പാർവതി ആർ കൃഷ്ണ. പ്രസവശേഷം 30 കിലോയോളം ശരീര ഭാരം കുറച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പാർവതി. പാർവതി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശരീരഭാരം കുറച്ച കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവെക്കുന്നത്.
” കുഞ്ഞിന് ആറുമാസം ആയതിനുശേഷം ആണ് പാരഡൈറ്റിലേക്ക് കടന്നത് ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആ ടീം അയച്ചുതന്ന ഡയറ്റും വർക്കൗട്ടും അതുപോലെ പിന്തുടർന്നു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി. രാവിലെ ചെറുചൂടുവെള്ളം കുടിക്കും ഭക്ഷണത്തിനായി അപ്പമോ ചപ്പാത്തിയെ ദോശയോ കഴിക്കും. ചിക്കൻ മുട്ട തുടങ്ങിയവ ആയിരിക്കും കറികൾ ഉച്ചയ്ക്ക് ബ്രൗൺ റൈസോ ചപ്പാത്തിയോ കഴിക്കും. ചിലപ്പോൾ കുക്കുമ്പറം ഉൾപ്പെടുത്തും തോരനോ മറ്റോ ഉണ്ടാകും ഒപ്പം മീൻ കറി ചിക്കൻ കറിയും ഉണ്ടാകും വൈകുന്നേരം നാലുമണിക്ക് പഴങ്ങൾ എന്തെങ്കിലും കഴിക്കും രാത്രി 7. 30 ആകുമ്പോൾ ചപ്പാത്തിയാകും എല്ലാദിവസവും രാവിലെ ചെറിയ രീതിയിലുള്ള വർക്ക് ഔട്ടുകളും ചെയ്തിരുന്നു.
പത്തനംതിട്ട കോന്നി സ്വദേശിയായ പാർവതിയെ വിവാഹം ചെയ്തിരിക്കുന്നത് സംഗീതസംവിധായകനായ ബാലഗോപാൽ ആണ്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിതയായത്.