നടനും സംവിധായകനും അതിലുപരി മികച്ച ഗായകനും കൂടിയാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരെയും സ്വന്തമാക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിനായി ഏറ്റവും അടുത്ത കാലത്തായി വിനീത് ശ്രീനിവാസന്റേതായി പുറത്തിറങ്ങിയത് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ്.Vineeth Sreenivasan on what cannot be done in cinema
ഒരു അഭിഭാഷകനായി വളരെ വ്യത്യസ്ത രീതിയിലുള്ള കഥാപാത്രമായാണ് ഈ ചിത്രത്തിൽ താരം എത്തുന്നത് മുൻപ് ചെയ്ത ചിത്രങ്ങളിലെല്ലാം നന്മ നിറഞ്ഞ ഒരു കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത് എന്നാൽ ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായാണ് മുകുന്ദനുണ്ണിയിൽ ചെയ്തത്.
വിനീത് ചിത്രത്തെക്കുറിച്ച് പറയുന്നതെങ്ങനെ ഡാർക്ക് മോഡിലുള്ള ഒരു സിനിമയായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ് സിനിമയുടെ പ്രമോഷൻ പോലും ആരാധകരെ പിടിച്ചിരുത്താൻ ശ്രദ്ധിച്ചിരുന്നു. മലർവാടി ആർട്സ് ക്ലബ് സമയത്ത് നിവിൻ പോളി അടക്കമുള്ള അഞ്ചു യുവതാരങ്ങൾക്ക് നെടുമുടി വേണു അങ്കിൾ ചില കാര്യങ്ങൾ ചെയ്തിരുന്നു. എന്തൊക്കെ പുതുമയോടുകൂടി ചെയ്യാമെന്നും അങ്കിൾ അവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു അത് അവർക്കും ആ സിനിമക്ക് ഒരുപാട് സഹായം ആയിട്ടുണ്ട് എന്നാണ് വിനീത് പറഞ്ഞത്.
എന്നാൽ മൂന്നാലു കാര്യങ്ങൾ സിനിമയിൽ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും വിനീത് പറയുന്നുണ്ട് അതിലൊന്ന് സിഗരറ്റ് വലിക്കുന്നതാണ്. താൻ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല അതുകൊണ്ടുതന്നെ സിനിമയിൽ സിഗരറ്റ് വലിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് ഇതുവരെ ഞാൻ ചെയ്തിട്ടില്ല.സിനിമകളിൽ നിന്നും ആ രംഗങ്ങൾ പറഞ്ഞു മാറ്റിയിട്ടുണ്ട്, അതുപോലെ ഡാൻസും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. റോഷാക്ക് എന്ന ചിത്രം ചിത്രം ആളുകൾ അംഗീകരിക്കുന്നത് കണ്ടപ്പോൾ താൻ മുകുന്ദൻ ഉണ്ണി ഹിറ്റാകുമെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്നും അതായിരുന്നു തന്റെ കോൺഫിഡൻസ് കൂട്ടിയത് ആണ് വിനീത് പറഞ്ഞത്.