സിനിമയിൽ 30 വർഷം പൂർത്തിയാക്കി വിജയ്, കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരവും വസ്ത്രവും സമ്മാനിച്ച് വിജയ് ആരാധകർ – Vijay

സിനിമ ജീവിതത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയ നടൻ വിജയ്. താരോദയത്തിന്റെ 30 വർഷങ്ങൾ അതിഗംഭീരമാക്കി ആഘോഷിക്കുകയാണ് വിജയിയുടെ ആരാധകർ. അക്കൂട്ടത്തിൽ വിജയിയുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം നടത്തിയ ഒരു നന്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. Vijay has completed 30 years in cinema

വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരിക്കുകയാണ്.അഡയാറിലെ സർക്കാർ മെറ്റേണിറ്റി ആശുപത്രിയിലെ കുഞ്ഞുങ്ങൾക്കാണ് വിജയ് ആരാധകർ ഇത്തരത്തിലൊരു സമ്മാനം നൽകിയത്. ഇതുപോലെതന്നെ മുൻപും ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ഇതുപോലെ സ്വർണമോതിരം സമ്മാനിച്ചിരുന്നു.

 

30 വർഷം പിന്നിടുമ്പോൾ നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയുടെതായി ആരെങ്കിലും ഒരുങ്ങുന്നത് വംശി പൈഡിപ്പിള്ളിയുടെ വാരിസ് ആണ് വിജയിയുടെ റിലീസ് ഒരുങ്ങുന്ന ചിത്രം. പൊങ്കൽ റിലീസ് ആയി 2023 ജനുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുക. ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെ കൂടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം തീ ദളപതി എന്ന ഗാനം യൂട്യൂബിൽ കണ്ടിരുന്നത് 13 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിലെ ആദ്യമിറങ്ങിയ രഞ്ജിതമേ എന്ന വിജയ് ആലപിച്ച ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്തായാലും വിജയി ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ.