മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ ഗംഭീര സിനിമയായിരിക്കുമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , . ക്രിസ്റ്റഫർ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ മമ്മൂട്ടിയുടെ മുഖമാണ് മനസ്സിൽ വന്നതെന്നും പല കാരണങ്ങളാൽ ആ സിനിമ ചെയ്യാൻ സാധിച്ചില്ലെന്നും വേണു കുന്നപ്പള്ളി പറയുന്നു. 2018, മാളികപ്പുറം എന്നീ ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ചിനിടെയാണ് വേണു കുന്നപ്പിള്ളി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ പ്രേക്ഷകനിലേക്ക് എത്തുകയും ചെയ്തു ,മാമാങ്കത്തിന് ശേഷം മമ്മൂക്കയെ എന്ത് ചെയ്യും എന്നതിനെ കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ എനിക്കിഷ്ടപ്പെട്ട കഥകൾ അധികമില്ല. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരു കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ക്രിസ്റ്റഫർ ആയിരുന്നു.
ചില പ്രശ്നങ്ങൾ കാരണം എനിക്ക് ആ കഥ ചെയ്യാൻ കഴിഞ്ഞില്ല. ആ കഥ കേട്ടപ്പോൾ തന്നെ മമ്മൂക്കയുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. അത്ര വലിയ കഥയായിരുന്നു അത്. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകൻ മമ്മൂക്കയാണ് ചിത്രം പൂർത്തിയാക്കിയത്. ബി ഉണ്ണികൃഷ്ണൻ സാർ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഒരു മികച്ച ചിത്രമായിരിക്കും എന്നതിൽ സംശയമില്ല. ഉദയ് കൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, അമല പോൾ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ ഡി ആണ്.
ചിത്രം ഉടൻ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്നും പറയുന്നു ,