Press "Enter" to skip to content

മുടിയൻ ഇപ്പോൾ ഉപ്പും മുളകിലും ഇല്ല, കാരണം ഇതാണ്

Rate this post

ഏറെ ആരാധകർ ഉള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. സിട്കോം ടോണറിൽ ഒരുങ്ങിയ ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് ബാലുവും നീലവും അച്ഛനും അമ്മയുമായി എത്തുമ്പോൾ മുടിയൻ, ലച്ചു,ശിവ,പാറു എന്നിങ്ങനെയാണ് ഇവരുടെ മക്കൾ. കഴിഞ്ഞ നാലുമാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ സീരിയലിൽ കാണാനില്ല എന്നുള്ള കമന്റുകളും വരുന്നുണ്ട്. ഇപ്പോൾ ഇതിലെ മുടിയന്റെ കഥാപാത്രമായി എത്തുന്ന ഋഷി തന്നെ ഇതിന് മറുപടിയായി എത്തിയിരിക്കുകയാണ്.

മുടിയൻ ബാംഗ്ലൂരിൽ ആണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നത് എന്നും ഇപ്പോൾ അവിടെ വെച്ച് ഡ്രഗ് കേസിൽ അകപ്പെട്ട രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിക്കുന്നത് തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞു.

ഇതുവരെയും പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ടുദിവസത്തിനുള്ളിൽ സംപ്രേഷണം ചെയ്യും എന്ന് വിവരം താൻ അറിഞ്ഞെന്നും ഋഷി പറയുന്നുണ്ട് സംവിധായകനെതിരെയും ഋഷി ഉന്നയിക്കുന്നുണ്ട്.

ഉണ്ണി സാറാണ് ഉപ്പും മുളകിന്റെ ക്രിയേറ്റർ ഇത് ആരംഭിച്ച ഒന്ന് രണ്ട് പ്രാവശ്യം നിർത്തിവെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ചെയ്തത് അതും അങ്ങനെ തന്നെയാണ്.

എനിക്ക് സോഷ്യൽ മീഡിയയിൽ വന്നതൊക്കെ പറയാൻ പേടിയായിരുന്നു അതുകൊണ്ടാണ് ഈ നാലു മാസം ഞാൻ മിണ്ടാതിരുന്നത് ഇപ്പോൾ സിറ്റ് കോം സീരിയൽ ആയി.ഞാൻ അവിടെ നിന്നു മാറി നിന്നതിന്റെ പ്രധാന കാരണം ഇതാണ് ഇതൊരു സിറ്റ് കോം ആണ് സീരിയലിനായി ഞങ്ങൾ ആരും സൈൻ ചെയ്തിട്ടില്ല. മുടിയൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്നത് വരെ നോർമൽ ആയിരുന്നു അതിനുശേഷം സോഷ്യൽ മീഡിയയിൽ നിന്ന് കുറെ വ്യക്തിപരമായി മോശം കമന്റുകൾ ലഭിച്ചു ഞങ്ങൾ ഇതിനെതിരെ പ്രതികരിച്ചതുമാണ്.

ഇതിനുമുമ്പും ഉണ്ണി സാറിന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളുണ്ടായിട്ടുണ്ട് ആദ്യം അമ്മയുടെ (നിഷ സാരാംഗിന്റെ) നേരെയായിരുന്നു ഇപ്പോൾ എന്റെ അടുത്തേക്കാണ്. ചില സമയത്ത് പേടിച്ചാണ് നമ്മൾ സെറ്റിൽ നിൽക്കുന്നത് എല്ലാവരും അവിടെ സൈലന്റ് ആണ് ഈ എപ്പിസോഡ് ഷൂട്ട് ചെയ്യരുതെന്ന് അവരെല്ലാവരും അഭ്യർത്ഥിച്ചിരുന്നു ഉണ്ണി സാറിന്റെ നിർബന്ധമായിരുന്നു ഫറാസ്റ്റിംഗ്, ടോർച്ചറിങ്.അങ്ങനെയൊരു അവസ്ഥയിലാണ് ഇപ്പോൾ ഋഷി പറയുന്നു.

More from Celebrity NewsMore posts in Celebrity News »