മലയാളികളുടെ മനസ്സിൽ എന്നും നിൽക്കുന്ന കഥാപാത്രങ്ങളാണ് ജാനകി കുട്ടിയും,കുഞ്ഞാത്തോലും, എന്ന് സ്വന്തം ജാനകി കുട്ടിയെ മലയാളികൾ ആരും മറക്കില്ല 1998 എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണിത് ജോമോളും ചഞ്ചലും ആയിരുന്നു നായികമാരായി എത്തിയത്. ഇപ്പോൾ ജാനകി കുട്ടിയുടെയും കുഞ്ഞാത്തോലിന്റെയും ചിത്രങ്ങളാണ് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
സിനിമ റിലീസ് ചെയ്ത് 25 വർഷം പൂർത്തിയാകുമ്പോഴാണ് ചിത്രത്തിലെ ഈ കഥാപാത്രങ്ങളുടെ കൂടിക്കാഴ്ച എന്നും ശ്രദ്ധയുമുണ്ട്.വർഷം 25 കഴിഞ്ഞിട്ടും ആർക്കും ഒരു മാറ്റവുമില്ല എന്നാണ് ആരാധകർ പറയുന്നത് പ്രായം കൂടിയപ്പോൾ രണ്ടുപേരും കൂടുതൽ സുന്ദരിയായി എന്നുള്ള കമന്റുകൾ ഉണ്ട്. ചഞ്ചലിന്റെ വെള്ളാരം കണ്ണുകൾക്കും ഇന്നും ആ പഴയ തിളക്കം ഉണ്ട്. രണ്ടാൾക്കും ഒരുമിച്ച് ഇനിയും അഭിനയത്തിലേക്ക് മടങ്ങി വന്നുകൂടെ ജാനകി കുട്ടിയെ ഒന്ന് റീമേക്ക് ചെയ്താൽ നിങ്ങൾ രണ്ടാളും അതിൽ അഭിനയിക്കുവാൻ ഇനിയും വരുമോ തുടങ്ങിയ ചോദ്യങ്ങളും ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.
എന്ന് സ്വന്തം ജാനകി കുട്ടി എന്ന സിനിമയിൽ ജാനകി കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ജോമോൾ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജോമോൾ നേടിയിരുന്നു. ചഞ്ചൽ അഭിനയിച്ച കുഞ്ഞാത്തോൽ ഇല്ലാതെ കുട്ടിയുടെ കഥയും പൂർത്തിയാകില്ല കുഞ്ഞാത്തോലും ജാനകികുട്ടിയും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.
ജോമോൾ 2002ലാണ് വിവാഹിതയായത്, പിന്നീട് അഭിനയത്തിൽ നിന്നും താരം വിട്ടു മാറിയിരുന്നു. ഇപ്പോൾ ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലും സജീവമാണ് താരം രണ്ടു പെൺകുട്ടികളാണുള്ളത്,
ലോഹിതദാസിന്റെ ഓർമ്മച്ചെപ്പ് എന്ന ചിത്രത്തിലൂടെയാണ് ചഞ്ചൽ അഭിനയരംഗത്തേക്ക് എത്തിയത്. ഭർത്താവായ ഹരിശങ്കറിനും മക്കളായ നീഹാരിനും നിളയ്ക്കു ഒപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോൾ.