മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്റെ കുട്ടിക്കാലത്തുള്ള ചിത്രമാണിത്. ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രമുഖ നടൻ എന്ന രീതിയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒറ്റനോട്ടത്തിൽ തന്നെ ഇന്ദ്രജിത്താണെന്ന് പലരും കണ്ടെത്തിയെങ്കിലും ചെറിയൊരു ക്ലൂവും ചിത്രത്തിനു മുകളിൽ നടക്കിയിട്ടുണ്ട്. പടത്തിലെ പ്രൊഡ്യൂസറുടെ മകനാണെന്നും ഇവന്റെയും സഹോദരന്റെയും കൂടിച്ചേർന്ന പേരാണ് പ്രൊഡക്ഷൻ കമ്പനിയോട് എന്നാണ് ക്ലൂ.
നടൻ സുകുമാരൻ ആരംഭിച്ച സിനിമ നിർമ്മാണ കമ്പനിയായിരുന്നു ഇന്ദ്രരാജ് ക്രിയേഷൻ, പടയണി, ഇരകൾ എന്നീ ചിത്രങ്ങളെല്ലാം ഇതിന്റെ ബാനറിൽ നിർമ്മിച്ചിട്ടുള്ളതാണ്. അച്ഛൻ നിർമ്മിച്ച പടയണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ചത് ചിത്രത്തിൽ ബാലതാരം ആയിട്ടാണ് ഇന്ദ്രജിത്തിന്റെ തുടക്കം പിന്നീട് ഊമ പെണ്ണിന് ഒരു പയ്യൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. വില്ലൻ വേഷത്തിലാണ് ഈ സിനിമയിൽ ഇന്ദ്രജിത്ത് എത്തിയത്. പിന്നീട് മീശമാധവൻ മുല്ലവള്ളിയും തേന്മാവും വേഷം അങ്ങനെ നീളുന്നു ഇന്ദ്രജിത്തിന്റെ ആദ്യകാല ചിത്രങ്ങൾ.
ഇന്ദ്രജിത്തിനെ കഥാപാത്രം കേന്ദ്രീകരിച്ച് ഇറങ്ങിയ ചിത്രങ്ങൾ കുറവാണ് പകരം സപ്പോർട്ടിങ് റോളുകളിലാണ് ഇന്ദ്രജിത്ത് കൂടുതൽ തിളങ്ങിയത്. പൃഥ്വിരാജും ഇന്ദ്രജിത്തിനെ വേണ്ടവിധത്തിൽ മലയാള സിനിമയിൽ ഉപയോഗിച്ചിട്ടില്ല എന്നും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ ഗോവർധൻ എന്ന കഥാപാത്രത്തിലൂടെ മികച്ച ശ്രദ്ധ നേടാനും താരത്തിനായി .
2002ലാണ് ഇന്ദ്രജിത്ത് നടി പൂർണിമയെ വിവാഹം ചെയ്യുന്നത് പ്രാർത്ഥന നക്ഷത്ര എന്നീ മക്കളാണ് ഇന്ദ്രജിത്തിന് ഉള്ളത്. എന്തായാലും താരത്തിന്റെ കുട്ടിക്കാല ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.