മകനെ സമൂഹത്തിൽ നല്ലൊരു വ്യക്തിയാക്കി തീർക്കണം, സമ്പാദ്യം എനിക്കും പ്രിയക്കുമുള്ളതാണ് കുഞ്ചാക്കോ – The savings are for me and Priya, Kunchacko Boban

മകനെ സമൂഹത്തിൽ നല്ലൊരു വ്യക്തിയാക്കി തീർക്കണം, സമ്പാദ്യം എനിക്കും പ്രിയക്കുമുള്ളതാണ് കുഞ്ചാക്കോ – The savings are for me and Priya, Kunchacko Boban

മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം ഇടയ്ക്ക് നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു ഇന്റർവ്യൂനിടക്ക് അവതാരക ചോദിച്ച ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. അവതാരക കുഞ്ചാക്കോ ബോബനോട് ചോദിച്ചത് നിങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ടാക്കുന്ന പൈസ മകനുവേണ്ടി അല്ലേ? കുഞ്ചാക്കോ ബോബൻ കൊടുത്ത മറുപടി സമ്പാദ്യം എല്ലാം എനിക്കും ഭാര്യക്കും വേണ്ടിയുള്ളത് എന്നാണ്.

വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞാണ് മകൻ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായത്. എങ്കിലും ജീവിതത്തിൽ എല്ലാ കഷ്ടപ്പാടുകളും അറിയിച്ചു മാത്രമേ മകനെ വളർത്തുകയുള്ളൂ എന്ന് താരം പറയുന്നുണ്ട് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നില്ല എന്ന പരാതിയാണ് ഭാര്യ പ്രിയക്ക്.

ടിനു പാപ്പൻ പുതിയ ചിത്രമായ ചാവേറിന്റെ ലോക്കേഷന്റെ തിരക്കിലാണ് താരം ഇപ്പോൾ.
കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ശ്രദ്ധിക്കണമെന്നും അതോടൊപ്പം മകന്റെ ഒപ്പം നിമിഷങ്ങൾ ചെലവിടാൻ സമയം കണ്ടെത്താറുണ്ട് എന്നാണ് താരം പറഞ്ഞത്. മകൻ വളർന്നു സ്വന്തം കാലിൽ നിൽക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

ഭാര്യ തന്നോട് വഴക്കിടാറുണ്ടെന്നും എന്നാൽ താൻ ആ വഴക്ക് ആസ്വദിക്കാറുണ്ടെന്നും സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ വഴക്കിടൽ ഉണ്ടാകാറുള്ളതെന്നും കുഞ്ചാക്കോ പറഞ്ഞു.

മകനെ സമൂഹത്തിൽ ഒരു നല്ല വ്യക്തിയാക്കി മാറ്റുവാനാണ് തന്റെ ആഗ്രഹം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. മിന്നൽ മുരളി മകന് വളരെ ഇഷ്ടമാണെന്നും മിന്നൽ മുരളിയെ പോലെ അവൻ ചാടി വീഴാറുണ്ട് എന്നുമൊക്കെ ഇസയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞു 14 വർഷത്തേക്ക് ശേഷം താരത്തിന് ഉണ്ടായ മകനാണ് ഇസഹാക്ക്. അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം

 

English Summary:-The savings are for me and Priya, Kunchacko Boban