മഞ്ജു വാര്യരെയും കൊണ്ട് ബൈക്കിൽ തല അജിത്തിൻ്റെ യാത്ര – Thala Ajith’s journey on a bike with Manju Warrier

Ranjith K V

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയ മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നത്.(Thala Ajith’s journey on a bike with Manju Warrier)

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തി ഒട്ടനവധി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് അനശ്വരമാക്കാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇന്നത്തെ യുവ നായികമാർക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാൻ‌ സാധിച്ചിട്ടുണ്ട്.വളരെ ചെറിയ പ്രായത്തിലും കന്മദം പോലുള്ള സിനിമകളിൽ പക്വതയാർന്ന കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിൽ നിന്നും മാത്രമല്ല തമിഴിൽ നിന്നും നിരവധി അവസരങ്ങൾ മഞ്ജുവിന് ലഭിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിൽ‌ ഒരാളായ തല അജിത്തിനൊപ്പം ബൈക്കിൽ റൈഡ് നടത്തിയ വിശേഷങ്ങളാണ് മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്.സോളോ ട്രിപ്പുകളും മറ്റും നിരവധി നടത്തിയിട്ടുള്ള നടൻ കൂടിയാണ് അജിത്ത്. അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,