നികുതികൾ കൃത്യമായി അടച്ചു പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിക്ക് കേന്ദ്ര അംഗീകരം

sruthi

പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിക്ക് കേന്ദ്ര അംഗീകരം:- ജിഎസ്ടി നികുതികൾ കൃത്യമായി അടയ്ക്കുകയും ഫയൽ ചെയ്യുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിക്ക് ലഭിച്ചത്.

2022 -23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം ലഭിച്ചത്

2019ൽ പുറത്തിറങ്ങിയ നയൻ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ആദ്യചിത്രം നിർമ്മാണ രംഗത്ത് മാത്രമല്ല വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷൻ സജീവമാണ് രജനികാന്തിന്റെ പേട്ടയാണ് ആദ്യമായി വിതരണത്തിന് എടുത്ത ചിത്രം. പിന്നീട് മാസ്റ്റർ,കെജിഎഫ് ടു കാന്താര,777 ചാർലി തുടങ്ങിയ ചിത്രങ്ങളും ഇവർ കേരളത്തിൽ എത്തിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് പൃഥ്വിരാജ് പ്രൊഡക്ഷൻസും തമ്മിൽ ചേർന്ന് ചിത്രങ്ങൾ എടുക്കുന്നുണ്ട്.