Celebrity News

പൃഥ്വിരാജിന്റെ ഭാര്യ എന്നുള്ള ടാഗ് ലൈൻ ഇല്ലാതെ ഇൻഡിപെൻഡായ് നിൽക്കുന്ന വ്യക്തിത്വമാണ് സുപ്രിയ മേനോൻ – Supriya Menon

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ഇഷ്ടമുള്ള ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിൽ നിന്ന് വളരെ ഇൻഡിപെൻഡായ ഒരു സ്ത്രീയായി സുപ്രിയ ആയി മാറിക്കഴിഞ്ഞു. സുപ്രിയയെ കുറിച്ചുള്ള ഓരോ വാർത്തകളും ആളുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അത്രത്തോളം സുപ്രിയ എന്ന വ്യക്തി മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി തീർന്നു.

ഇപ്പോൾ സുപ്രിയയെ കുറിച്ച് സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്, ബിസിസി ചാനലിൽ ജോലി ചെയ്തിരുന്ന ഒരു അവതാരക എന്ന നിലയിൽ നിന്ന് സിനിമ നിർമ്മാതാവ് എന്ന നിലയിലേക്കാണ് സുപ്രിയ എത്തിയിരിക്കുന്നത്. വീട്ടമ്മയായി മാത്രം ഒതുങ്ങിയിരിക്കാൻ താല്പര്യമില്ല എന്ന ഒറ്റ വാശിയാണ് ഈ അവസ്ഥയിലേക്ക് താരം എത്താൻ കാരണം. അതുകൂടാതെ മകളുടെ സന്തോഷങ്ങൾക്ക് പ്രയത്നിക്കുന്ന സുപ്രിയയെയും അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…
ഇങ്ങനെയാണ്..സുപ്രിയ മേനോൻ പൃഥ്വിരാജിന്റെ ഭാര്യ എന്നുള്ള ടാഗ് ലൈൻ ഇല്ലാതെയും സുപ്രിയ മേനോൻ എന്ന സ്ത്രീയെ, മാധ്യമ പ്രവർത്തകയെ, നിർമാതാവിനെ നമ്മൾ അറിയും. അതാണ് ആ സ്ത്രീ, അതാണ് സുപ്രിയ നേടിയെടുത്ത സ്പേസ് . ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും സ്നേഹവും ബഹുമാനവും തോന്നിയ മറ്റൊരു വ്യക്തിയില്ല.സുപ്രിയ സിനിമകളെ കുറിച് സംസാരിക്കുന്നത്, കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്, മാതൃത്വത്തെ കുറിച്ച് സംസാരിക്കുന്നത് എല്ലാം എന്തൊരു ഭംഗിയിലാണ്. മകൾക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന ഒരമ്മയാകുവാനല്ല,പകരം അവളുടെ അമ്മ സന്തോഷങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന സ്ത്രീയായിരുന്നു എന്ന് പറയുവാനാണ് ശ്രമിക്കുന്നത് എന്ന് സുപ്രിയ വനിതയുടെ അഭിമുഖത്തിൽ പറയുന്നുണ്ട്.പൃഥ്വിരാജിന്റെ ഭാര്യ പദവിയിൽ വീട്ടിൽ ഇരുന്ന് പ്രിവിലേജുകൾ അനുഭവിക്കാമായിരുന്നിട്ടും പങ്കാളിക്കൊപ്പം തോളോട് തോൾ നിന്ന് ഫിലിം ഇൻഡസ്ട്രിയിൽ തന്റെതായ ഇടം കണ്ടെത്തിയ സുപ്രിയ മേനോൻ

To Top